മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. രാമക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ നേരിട്ട് എത്തിയാണ് സച്ചിനെ ക്ഷണിച്ചത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക.
ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതല്‍ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കും.
അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, രജനീകാന്ത്, മന്മോഹന് സിങ്ങ്, ധനുഷ്, മോഹന്‍ലാല്‍, ആലിയ ഭട്ട്, മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദാനി, ടിഎസ് കല്യാണരാമന് തുടങ്ങി ആറായിരത്തോളം പ്രമുഖര്‍ക്കാണു പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണമുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.