തൃശൂർ : തൃശൂരിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. കുന്നംകുളം സ്വദേശി ആരോൺ തോമസിനെയാണ് കാണെത്തിയത്. ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കാണാതാകുന്നത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
ആരോണിന്റെ സൈക്കിൾ കുന്നംകുളം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തി. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്.