കോഴിക്കോട് : കാറിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമം. വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ചാണ് സംഭവമുണ്ടായത്. കാറിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത്. കാറിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ചില്ല് തകർത്ത് ബിജുവിനെ പുറത്തെടുത്തത്. ആദ്യം മാഹി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോൾ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചു.