കൊച്ചി : തുണിക്കടയിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് 60 കാരനെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം ഇരുമ്പനത്താണ് സംഭവമുണ്ടായത്. തുതിയൂർ സ്വദേശി ശശിയാണ് (60) മരിച്ചത്.
സംഭവത്തിൽ ഇരുമ്പനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസിന്റെ കടയിൽ വച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.