കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് ഉത്തരവ്. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മറുപടി നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഹർജി ജനുവരി 22ന് വീണ്ടും പരിഗണിക്കും. ഡിസംബർ പത്തിനാണ് നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എറണാകുളത്ത് കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകയ്ക്ക് പങ്കുണ്ടെന്നാണ് കേസ്.