തിരുവനന്തപുരം : വിതുരയില്‍ വനത്തോടു ചേര്‍ന്ന വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. മണലി ചെമ്പിക്കുന്ന് അബിഭവനില്‍ സുനിലയാണു (22) മരിച്ചത്. സുഹൃത്ത് അച്ചുവിനെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തത്.
കല്ലംകുടി – ഊറാംമൂട് പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സുനില കൊല്ലപ്പെട്ടതാണെന്നാണു സംശയം.സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നു പ്രതി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.
പുലര്‍ച്ചെ അഞ്ചരയോടെ കൂട്ടുകാരിയുടെ കൂടെ സുനില മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയിരുന്നു. മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് സിബി നല്കിയ പരാതിയില്‍ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സുനിതയ്ക്ക് മൂന്നു വയസ്സുള്ള മകനുണ്ട്.