ഹൈദരാബാദ് : അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാകുമെന്ന് കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡി. ഒരൊറ്റ ഗ്രാമം പോലും വിട്ടുപോകാതെ, എല്ലായിടത്തും തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ച് ജനുവരി 22 ലെ ചടങ്ങ്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ പരിപാടിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹിന്ദുക്കള്‍ മാത്രമല്ല, ലോകം മുഴുവന്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടാ ചടങ്ങിനായി കാത്തിരിക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ ഒരു ഗ്രാമത്തിലെയും ജനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നാണ് ബിജെപി കണക്കാക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഭക്ഷണ വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തും. വിവിധ തുറകളിലുള്ള ആളുകള്‍ ശ്രീരാമന്റെ ‘സേവ’യില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. ‘ഹനുമാന്’ എന്ന തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വില്‍ക്കുന്ന ഓരോ ടിക്കറ്റില്‍ നിന്നും 5 രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന് ശേഷം ഇത്ര വലിയൊരു പരിപാടി നടക്കുന്നത് ഇതാദ്യമായിട്ടാണെന്നും കിഷന് റെഡ്ഡി പറഞ്ഞു.