തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന ടി.എന്‍. പ്രതാപന് എംപിയുടെ പ്രസ്താവനയില്‍ മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജന്. എംപിയുടെ നിലപാട് ബിജെപിയെ സഹായിക്കുന്നത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സിറ്റിംഗ് എംപി ഇല്ലാത്തതുകൊണ്ടാണ് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന പ്രസ്താവനയ്ക്ക് കാരണമെന്നും മന്ത്രി പരിഹസിച്ചു.
തൃശൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തന്നെയാണ്. കേരളത്തെ കഴുത്തു ഞെരിച്ച് കൊല്ലുന്ന കേന്ദ്രത്തിന് എതിരെ ജനവികാരം ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്തെ ആല്‍മര ശിഖരം മുറിച്ചത് ശരിയല്ല. വടക്കുംനാഥന്റെ ജഡ മുറിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നേരത്തെ, തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് ടി.എന്‍.പ്രതാപന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന് മനസിലാക്കിപ്പോള്‍ ബിജെപി മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.