പത്തനംതിട്ട: മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾക്കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാരിബാണ് പിടിയിലായത്. കൊലപാതകത്തിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്നും ഇതിൽ ഒരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹാരിബ് പിടിയിലായത്.
സംഭവത്തിൽ നേരത്തേ രണ്ട് പേര് പിടിയിലായിരുന്നു. തമിഴ്നാട് സ്വദേശികളായ മുരുകന്, ബാലസുബ്രഹ്മണ്യന് എന്നിവരാണ് തെങ്കാശിയില്‍നിന്ന് പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജിനെ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്. ഇവിടെയുണ്ടായിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും മോഷണം പോയിരുന്നു. മോഷണശ്രമത്തിനിടെയിലുള്ള കൊലപാതകമാണെന്ന് പോലീസ് ആദ്യഘട്ടത്തില്‍ തന്നെ സ്ഥിരീകരിച്ചിരുന്നു
.