കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തില്‍. അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കേസിലെ അവസാന സാക്ഷിയായാണ് അദ്ദേഹത്തെ വിസ്തരിക്കുന്നത്.
നേരത്തെ, 2021ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെ സംവിധായകന് ബാലചന്ദ്രകുമാര്‍ കുടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണമുണ്ടായി. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് വിസ്താരം.നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ 260 പേരെ വിസ്തരിച്ചു. ബൈജു പൗലോസിന്റെ വിസ്താരം കഴിഞ്ഞാല്‍ മറ്റ് വാദമുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
മാര്‍ച്ച് 31-ന് അകം കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനകംതന്നെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രോസിക്യൂഷനും കോടതിയും.