തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. അതിലൊന്നും സിപിഎം അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ ഇത്തരമൊരു ഭൗതിക സാഹചര്യത്തില്‍ വിരുന്നിന് പോകണോയെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പുരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വന്‍ കടന്നാക്രമണമാണ് ഉണ്ടായത്. എന്തുകൊണ്ടാണ് മണിപ്പുരിലേക്ക് പ്രധാനമന്ത്രി പോകാത്തതെന്ന ചോദ്യം സ്വാഭാവികമായും ഉയരും. എന്നാല്‍ പരാമര്‍ശത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.