ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് 18 കാരിയെ തള്ളിയിട്ടു. ശരീരം മുഴുവന്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. മില്ലുടമ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സഹോദരാണ് പൊലീസില്‍ പരാതി നല്‍കിയത്. സില്‍വര്‍ നഗര്‍ ഗ്രാമത്തിലെ ധനൗരയിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മില്ലിന്റെ ഉടമസ്ഥനും സന്ദീപ് എന്നയാളും യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. ഇതിനെ ചെറുക്കാന്‍ ശ്രമിക്കുമ്പോഴാണ് ചൂടുള്ള എണ്ണയിലേക്ക് തള്ളിയിട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സഹോരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് സി / എസ് ടി അതിക്രമനിരോധന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.