പൂഞ്ച് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഫാറൂഖ് അബ്ദുല്ല എഎന്‍ഐയോടു പറഞ്ഞു.
ഭഗവാന് രാമന് ഹിന്ദുക്കളുടേതു മാത്രമല്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമന് ലോകത്തിലെ എല്ലാവരുടേതുമാണ്. അത് എഴുതിവയ്ക്കപ്പെട്ടിട്ടുള്ളതാണ്. സാഹോദര്യത്തെയും സ്നേഹത്തേയും ഐക്യത്തേയും കുറിച്ചാണ് രാമന് പറഞ്ഞത്. മതവും ഭാഷയുമൊന്നും നോക്കാതെ ആളുകളെ താഴേത്തട്ടില്‍നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നതിലാണ് അദ്ദേഹം ശ്രദ്ധ കൊടുത്തത്- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അയോധ്യയിലെ ക്ഷേത്രം ഇപ്പോള്‍ തുറക്കുകയാണ്. ഈ സാഹോദര്യം നിലനിന്നു പോവണമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.