തിരുവനന്തപുരം: കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ദിരാ ഭവനില്‍ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി അധ്യക്ഷനാകും. പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തുടങ്ങിയവർ പങ്കെടുക്കും.
സുധാകരൻ ചികിത്സാവശ്യാര്‍ത്ഥം പരിശോധനകൾക്കായി നാളെ യു.എസിലേക്കു തിരിക്കാനിരിക്കെയാണ് എക്സിക്യൂട്ടീവ് വിളിച്ചുചേർത്തത്. സർക്കാരിനെതിരായ തുടർസമരങ്ങൾ ചർച്ചചെയ്യുകയാണു പ്രധാന അജണ്ട. ഇതോടൊപ്പം 40 മണ്ഡലം പ്രസിഡന്റുമാരുടെ രണ്ടാംഘട്ട പട്ടികയെച്ചൊല്ലി വിവിധ കോണുകളിൽ ഭിന്നത വന്നിരുന്നു. ഇക്കാര്യവും ചർച്ചയാവും. അടുത്തമാസം ഏഴിന് വണ്ടിപ്പെരിയാറിൽ കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളും നടക്കും.