നാഗ്പൂര്‍ : പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ലെന്നും മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സ്വാതന്ത്രത്തിന് മുന്‍പുള്ള രാജഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നാഗ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയില്‍ ജനാധിപത്യമില്ല. മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ല. എന്‍ഡിഎ-ഇന്ത്യ സഖ്യത്തില്‍ നിരവധി പാര്‍ട്ടികളുണ്ട്. എന്നാല്‍ യുദ്ധം രണ്ട് ആശയങ്ങള്‍ തമ്മിലുള്ളതാണ് ബിജെപിയില്‍ ഇപ്പോഴും ജനാധിപത്യമില്ല എന്നു വേണം പറയാന്‍. പ്രധാനമന്ത്രി ആരെയും കേള്‍ക്കാന്‍ തയ്യാറാകില്ല. അദ്ദേഹത്തിന് ചോദ്യങ്ങളെ ഇഷ്ടമല്ല. എന്നാല്‍ അടുത്ത് വരുന്നവരെ കേള്‍ക്കാന്‍ താന്‍ എപ്പോഴും തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിയില്‍ നിലനിന്ന് പോകാന്‍ ബുദ്ധിമുട്ടാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിജെപി എംപി പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു സാധാരണ പ്രവര്ത്തകന് പോലും പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനും വിയോജിക്കാനും കഴിയും. എന്നാല്‍ ബിജെപിയില്‍ അത് സാധ്യമല്ല. രാഹുല്‍ പറഞ്ഞു
സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും നിയന്ത്രിക്കാന്‍ ബി ജെ പി ശ്രമിക്കുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് സര്‍വകലാശാലകളിലെ വൈസ് ചന്‍സിലര്‍മാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്നും യോഗ്യത ബിജെപി ബന്ധമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.