തിരുവനന്തപുരം: പുതിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനായി നേതൃയോഗം ഇന്നും നാളെയും ചേരും. കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിക്കാനായി യോഗം ചേരുക. ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവാഹക സമിതി അംഗം ആനി രാജ എന്നിവരാണ് ഇന്നത്തെ നിർവാഹക സമിതിയിലും നാളത്തെ കൗൺസിലിലും പങ്കെടുക്കുന്നത്. കാനം രാജേന്ദ്രന്റെ സംസ്കാര ദിനം തന്നെ ബിനോയി വിശ്വത്തിന് ചുമതല നൽകുന്നതിനായി കോട്ടയത്ത് അടിയന്തര നിർവാഹകസമിതി യോഗം ചേർന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.