സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്ലി- ശ്രേയസ് അയ്യര്‍ സഖ്യമാണ് പോരാട്ടം നയിക്കുന്നത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് പേരെ നഷ്ടമായി പരുങ്ങിയിരുന്നു. പിന്നീട് കോഹ്ലി- ശ്രേയസ് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം.
ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍. വിരാട് കോഹ്ലി (33), ശ്രേയസ് അയ്യര്‍ (31) എന്നിവര്‍ ബാറ്റിങ് തുടരുന്നു.
സ്കോര്‍ 13ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം അഞ്ച് റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെ യശസ്വി ജയ്ശ്വാളും പുറത്തായി. താരം 17 റണ്‍സ് കണ്ടെത്തി. ഒരു റണ്‍ കൂടി ചേര്‍ക്കവേ രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലും പുറത്ത്.
അരങ്ങേറ്റക്കാരന്‍ നാന്ദ്ര ബര്‍ഗര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ ഒരു വിക്കറ്റെടുത്തു.