തിരുവനന്തപുരം: തിരുവനന്തപുരത്ത് നരേന്ദ്രമോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ജനങ്ങള്‍ തന്റെ സേവനം കണ്ടിട്ടുണ്ട്. ജനത്തിന് മതിയായെങ്കില്‍ എംപിയെ മാറ്റാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും തരൂര്‍ പ്രതികരിച്ചു. ഇത്തവണയും തിരുവനന്തപുരത്ത് മത്സരിക്കാന്‍ താന്‍ തയാറാണ്. പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കും. രാഷ്ട്രീയത്തിലെത്തുമ്പോള്‍ വിദേശകാര്യമന്ത്രിയാകാനാണ് ആഗ്രഹിച്ചിരുന്നത്. ഇനി അത് ആകാനുള്ള സാധ്യത ജനങ്ങളുടെ കൈയിലാണ്. ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.