ഇംഫാല്‍ : മണിപ്പൂരില്‍ കുകി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. മണിപ്പൂരില്‍ കുകി വിഭാഗത്തിനെതിരായ ആക്രമണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിട്ടു നില്‍ക്കുന്നത്.
മെയ്തെയ് വിഭാഗത്തില്‍ നിന്നടക്കം തങ്ങള്‍ക്ക് നേരെ ഇപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കുകി വിഭാഗക്കാര്‍ പറയുന്നത്. കുകി വിഭാഗങ്ങളുടെ പള്ളികള്‍ക്ക് നേരെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയും അവര്‍ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് ഇവരുടെ വാദം. മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ച് ഏഴ് മണിക്കൂര്‍ പിന്നിട്ടിട്ടും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആയില്ലെന്നും കുകി വിഭാഗക്കാര്‍ ആരോപിക്കുന്നു.
നിലവിലെ സ്ഥിതിവിശേഷത്തില്‍ മണിപ്പൂരില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കുകി വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായി വിഷയത്തില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ പരാതി.