അജ്മീര്‍ : രാജസ്ഥാനിലെ അജ്മീറില്‍ തീവണ്ടി പാളം തെറ്റി. അജ്മീര്‍-സീല്‍ദാ എക്സ്പ്രസിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. രാവിലെ 7.50 ഓടെയായിരുന്നു അപകടം.
ആര്‍ക്കും പരിക്കില്ല. നാലു കോച്ചുകള്‍ ട്രാക്കിന് വെളിയിലേക്ക് പോയി. സംഭവം അറിഞ്ഞ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.