തിരുവനന്തപുരം : കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പൊലീസിനു നേരെ ചീമുട്ടയും മുളകുപൊടിയും എറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ്. ചീമുട്ടയും മുളകുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്യു പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിപി ഓഫീസ് സമരത്തിനിടെയാണ് കെഎസ്യു പ്രവർത്തകർ പൊലീസിനുനേരെ ചീമുട്ടയും മുകളുപൊടിയും വലിച്ചറിഞ്ഞത്. ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ 26ന് പരിഗണിക്കും. സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റിലായ 19 യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിലും ചൊവ്വാഴ്ച ഉത്തരവ് പറയും.