തിരുവനന്തപുരം : നവകേരള സദസ്സിനായുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള നവകേരള സദസ്സിന്റെ ഫ്ളക്സുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇതിനിടെ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ യുവമോര്‍ച്ചക്കാര്‍ മര്‍ദിക്കുകയും ചെയ്തു. ബൈക്കില്‍ പോകുകയായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയാണ് മര്‍ദിച്ചത്. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.