ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 78 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് റണ്‍സിന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡെ സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ നിരയില്‍ നാല് വിക്കറ്റ് നേട്ടത്തോടെ അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം നിര്‍ണായകമായി
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. പേസ് ബോളര്‍ അര്‍ഷ്ദീപ് സിങ് പ്ലെയര്‍ ഓഫ് ദ് സീരീസ്. 5 വര്‍ഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കയ്ക്കായി മികച്ച തുടക്കമാണ് റീസ ഹെന്‍ഡ്രിക്സും (19) ടോണിയും നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ റീസ ഹെന്‍ഡ്രിക്സിനെ അര്‍ഷ്ദീപ് മടക്കി. പിന്നീടെത്തിയ റാസി വാന്‍ ഡര് ഡസ്സന് (2) തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (36) പ്രതീക്ഷ നല്‍കിയെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓവറില്‍ പുറത്തായി. ടോണിയെ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. ഹെന്റിച്ച് ക്ലാസന് (21), വിയാന്‍ മള്‍ഡര്‍ (1), കേശവ് മഹാരാജ് (14), ബ്യൂറന്‍ ഹെന്‍ഡ്രിക്സ് (18), ലിസാഡ് വില്യംസ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ന്രേന്ദ ബര്‍ഗര്‍ (1) പുറത്താവാതെ നിന്നു.
ഇന്ത്യന്‍ ഇന്നിങ്സില്‍ 110 പന്തില്‍ സെഞ്ച്വറി കുറിച്ച സഞ്ജുവിന്റെ ഇന്നിങ്സ് ആറ് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ ഉജ്ജ്വല ബാറ്റിങ്. നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. കന്നി അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മ നാലാം വിക്കറ്റായി മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു താര. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് ഇന്നിങ്സ്.
റിങ്കു സിങിന്റെ കൂറ്റനടികളും ഇന്ത്യക്ക് നിര്‍ണായകമായി. താരം 27 പന്തില്‍ 38 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്സും റിങ്കു പറത്തി. അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്ശന് (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. അക്ഷര്‍ പട്ടേല്‍ (1), വാഷിങ്ടന്‍ സുന്ദര്‍ (14) എന്നിവരും പുറത്തായി. കളി അവസാനിക്കുമ്പോള്‍ ഏഴ് റണ്‍സുമായി അര്‍ഷ്ദീപ് സിങ് (7), അവേശ് ഖാന് (1) പുറത്താകാതെ നിന്നു.