തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ഇന്നത്തെ നവകേരള സദസിന് മുൻപ് മന്ത്രിസഭാ യോഗം ചേർന്ന ശേഷം ഇരവിപുരം മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. വൈകുന്നേരം തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച് ആറരയ്ക്ക് വർക്കലയിൽ യോഗം ചേരും. തലസ്ഥാനത്ത് എത്തുന്ന സംഘത്തിന് വൻ സ്വീകരണമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.