ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി റിങ്കു സിങ് ഏകദിനത്തില്‍ അരങ്ങേറും. ശ്രേയസ് അയ്യര്‍ക്ക് പകരമാണ് താരം ടീമിലെത്തിയത്.
ആദ്യ ഏകദിനത്തില്‍ അനായസ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം പോരും ജയിച്ച് പരമ്പര നേടാനുള്ള ഒരുക്കത്തിലാണ്. ആതിഥേയര്‍ തിരിച്ചു വരാനുള്ള ശ്രമത്തിലും.
ഇന്ത്യ ഇലവന്: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സായ് സുദര്ശന്, സഞ്ജു സാംസണ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, അവേശ് ഖാന്, മുകേഷ് കുമാര്‍.