ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടെന്ന് തീരുമാനം. ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് രാവിലെ പത്തിന് ഡാമിന്റെ ഷട്ടർ തുറക്കുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.
തമിഴ്നാട് തേനിയിലടക്കം നിലവിൽ മഴ കുറഞ്ഞ് നില്‍ക്കുകയാണ്. സെക്കന്റില്‍ 250 ഘടനയടി വെള്ളം വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
സെക്കന്റില്‍ 2300 ഘനയടി വെള്ളമാണ് നിലവിൽ ഡാമിലേക്ക് എത്തുന്നത്. തിങ്കളാഴ്ച സെക്കന്റില്‍ 15500 ഘടനയടി വെള്ളമാണ് എത്തിക്കൊണ്ടിരുന്നത്. ഇതോടെയാണ് ഡാം തുറക്കാൻ തീരുമാനിച്ചിരുന്നത്.
പെരിയാറിന്റെ ഇരുകരളിലും ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.