സെന്റ്ജോര്‍ജ്ജ് പാര്‍ക്ക് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0 ന് മുന്നിലെത്താന്‍ കഴിയും.
രണ്ടാം ഏകദിനത്തില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അടുത്തയാഴ്ച (26ന്) ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുകയാണ്. ഈ പരമ്പരയില്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ശ്രേയസ്.
ശ്രേയസ് അയ്യര്‍ പോയതോടെ രജത് പാടിധാറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. അതേസമയം ശ്രേയസിനു പകരം ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങിനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ തുടരും.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കെഎല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. ആതിഥേയരെ വെറും 116ന് എറിഞ്ഞിട്ട ഇന്ത്യ കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നത് 8 വിക്കറ്റും 200 പന്തും ശേഷിക്കേയായിരുന്നു.
ഇന്ത്യന്‍ സാധ്യതാ ഇലവന്: റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്ശന്, രജത് പാടിധാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്, കുല്‍ദീപ് യാദവ്, മുകേഷ് നായര്‍.