പത്ത് ദിവസത്തെ യാത്രക്കൊടുവില്‍ ഈ മാസം ഒന്നിനാണ് ഇവര്‍ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യാ ദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചത്. വില പിടിപ്പുള്ള മീനുകള്‍ ധാരാളമുള്ള കടല്‍ മേഖലയില്‍ നിന്ന് മീന്‍ പിടിത്തം തുടരുന്നതിനിടയില്‍ ഇക്കഴിഞ്ഞ ആറിന് ബ്രിട്ടിഷ് സേന ഇവരെ പിടികൂടുകയായിരുന്നു.
മീന്‍ പിടിത്ത നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ദ്വീപിന് ചുറ്റുവട്ടത്തെ ഇരുന്നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ 120 കിലോമീറ്റര്‍ ഉള്ളിലേക്ക് പ്രവേശിച്ച സംഘത്തെ കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് സേന ഒരാഴ്ച ഇവരെ തടവില്‍ പാര്‍പ്പിച്ചു. പിന്നാലെ മത്സ്യബന്ധന ബോട്ടിന് 66000 പൗണ്ട് (ഏകദേശം 66 ലക്ഷം രൂപ) പിഴയിട്ടു. പിഴത്തുക അടക്കുന്നതുവരെ ബോട്ട് പിടിച്ചുവെച്ച അധികൃതര്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയായിരുന്നു.