തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തിരുവനന്തപുരത്തെത്തും. രാത്രി ഒമ്പതു മണിയോടെയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തുക. ഗവര്‍ണര്‍ എത്തുന്നത് കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളം മുതല്‍ രാജ്ഭവന് വരെ കനത്ത സുരക്ഷയൊരുക്കാനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്ഭവനിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാജ്ഭവനിലേക്ക് വരുന്ന വഴിയില്‍ റോഡിന് ഇരുവശത്തും കൂടുതല്‍ ബാരിക്കേഡുകള്‍ പൊലീസ് നിരത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
ആ റിപ്പോര്‍ട്ട് ഇതുവരെയും ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വലിയ തോതില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.