ഇറ്റാനഗർ : അരുണാചൽപ്രദേശിൽ മുൻ കോൺഗ്രസ് എംഎൽഎ യംസെൻ മേറ്റി കൊല്ലപ്പെട്ടു. തിരാപ് ജില്ലയിലാണ് സംഭവം.
മ്യാൻമർ അതിർത്തിക്കടുത്തുള്ള റഹോ ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ യംസെൻ മേറ്റിയെ വനമേഖലയിൽ വച്ചാണ് ആക്രമി കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ആക്രമി മ്യാൻമറിലേക്ക് കടന്നു. ഇയാളെ കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ഭീകര സംഘടനയായ എൻഎസ്സിഎൻ-കെവൈഎയുമായി ബന്ധമുള്ളയാളാണ് കൃത്യം നടത്തിയതെന്ന് സൂചനയുണ്ട്.
2009-ൽ ഖോൻസ വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2015ൽ യംസെൻ ബിജെപിയിൽ ചേർന്നിരുന്നു.