ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമര്‍ദനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കായംകുളത്തായിരുന്നു കരിങ്കൊടി കാണിച്ചത്. അജിമോൻ കണ്ടത്തിലിനെ അറസ്റ്റ് ചെയ്തു.
നവകേരള സദസിന്റെ ടിഷര്‍ട്ടിട്ട വളന്റിയര്‍മാരാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാനുള്ള നീക്കത്തിനിടെയായിരുന്നു സംഭവം. ഇരുകാലുകളുമില്ലാത്ത അജിമോനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ക്ക് പൊലീസ് സഹായം ചെയ്തെന്നും പരാതിയുണ്ട്.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധി ഇനി സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചാൽ സ്വമേധയാ കേസെടുക്കും : സുപ്രീം കോടതി
Read more