ആലപ്പുഴ : കേരള വിരുദ്ധ സമീപനമാണ് കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാജ്യത്ത് കേന്ദ്രഗവർമെന്റ് അങ്ങനെയാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സ് പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘കേരളാവിരുദ്ധ നയമാണ് കേന്ദ്രസർക്കാർ എപ്പോഴും കേരളത്തോട് സ്വീകരിക്കുന്നത്. ഒരു രാജ്യത്ത് കേന്ദ്രം അങ്ങനെയായാകാൻ പാടില്ല. കേരളത്തെ പകയോടെ വീക്ഷിക്കുന്നു. അതിന് ഒരു കാരണമേ അതിന് നോക്കിയാൽ കാണാനാവൂ. കേരളം ബി.ജെ.പിയെ സ്വീകരിക്കുന്നില്ല എന്നുള്ളതാണ് അത്. ആകാവുന്നതെല്ലാ ശ്രമിച്ചു. പക്ഷേ കേരളീയ മനസ്സ് മതനിരപേക്ഷ മനസാണ് അവർക്ക് വർഗീയതയെ സ്വീകരിക്കാൻ കഴിയില്ല. അപ്പൊ കേരളത്തെ പാഠം പഠിപ്പിക്കുമെന്ന ദുർവാശിയിലാണ് ബി.ജെ.പി’. അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ തുറന്നുകാണിക്കാൻ ഞങ്ങൾ തയ്യാറാകുമ്പോൾ കോൺഗ്രസ് അതിന് കോൺഗ്രസിനും യു.ഡി.എഫിനും പൊള്ളലെന്തിനാണ്. എന്തിനാണ് അവർ നവകേരളാ സദസ്സുമായി നിസ്സഹകരിക്കുന്നത്. അവരുകൂടി ചേർന്നല്ലേ ഈ പരിപാടി നടത്തേണ്ടിയിരുന്നത്. ഞങ്ങൾ ആഗ്രഹിച്ചത് അതാണല്ലോ. അവർ പക്ഷേ സഹകരിക്കാൻ തയ്യാറായില്ല. ബി.ജെ.പിയോട് ഒപ്പം ചേർന്നു നിൽക്കുന്ന മനസ്സാണ് അതിന് കാരണം. കേരളവരുദ്ധ മനസ്സ്. കോൺഗ്രസ്സിന് എങ്ങനെ കേരളവിരുദ്ധ മനസ്സ് വന്നു’. മുഖ്യമന്ത്രി പറഞ്ഞു.