കൊച്ചി : ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഡോ. എ ജെ ഷഹനയുടെ മരണത്തില്‍ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റുവൈസിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
കേസിലെ രണ്ടാംപ്രതിയാണ് റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദ്. റുവൈസിന്റെ പിതാവാണ് കൂടുതല്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാകുറിപ്പിലും വാട്സാപ്പ് ചാറ്റുകളിലും ഉള്ള വിവരങ്ങള്‍.
കരുനാഗപ്പള്ളി സ്വദേശിയായ റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദ് കുടുംബത്തോടൊപ്പം ഒളിവിലാണ്. ഇയാള്‍ക്കെതിരെ തെളിവുകള്‍ കിട്ടിയെങ്കിലും പൊലീസ് മന്ദഗതിയില്‍ അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിക്ക് കടന്നു കളയാന്‍ അവസരം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി ഷഹനയുടെ മാതാവ് പൊലീസിനു മൊഴിനല്‍കിയിരുന്നു.