കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 80 രൂപ വര്‍ധിച്ച് 46,200 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,775 രൂപയിലാണ് സ്വര്‍ണവില.ഒരാഴ്ചയ്ക്കിടെ, ഏകദേശം 1800 രൂപ കുറഞ്ഞ ശേഷമാണ് വ്യാഴാഴ്ച സ്വർണവില കുത്തനെ ഉയർന്നത്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് വ്യാഴാഴ്ച കൂടിയത്.
ഡിസംബർ ഒന്നിന് പവന് 46,160 രൂപ എന്ന നിരക്കിലായിരുന്നു സ്വർണവിപണി ആരംഭിച്ചത്. നാലാം തിയതി വില 47,080 രൂപ എന്ന റിക്കാർഡ്നിരക്കിലേക്ക് ഉയർന്നു. എന്നാല്‍ പിന്നീട് തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45,320 രൂപയിലെത്തിയിരുന്നു.രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണം ട്രോയ് ഔൺസിന് 2,035 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച ട്രോയ് ഔൺസ് വില 2,030 ഡോളറായിരുന്നു.അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയും വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 80.50 രൂപയായി വില ഉയർന്നു. എട്ടു ഗ്രാമിന് 644 രൂപയും ഒരു കിലോഗ്രാമിന് 80,500 രൂപയുമാണ് വില. വ്യാഴാഴ്ച കിലോഗ്രാമിന് 79,500 രൂപയായിരുന്നു വില.