ആലപ്പുഴ: ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ നിരീക്ഷണത്തിലാണ്.നവകേരള സദസില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയ മന്ത്രിക്ക് രാവിലെ ഹോട്ടല്‍ മുറിയില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടനെ ഡിഎംഒയെ വിവരം അറിയിച്ചതോടെ കാര്‍ഡിയോളജിസ്റ്റായ ഡോ.അബ്ദുല്‍ സലാം ഹോട്ടലിലെത്തി പരിശോധിച്ചു.പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അല്പസമയത്തിനകം മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.