കല്‍പ്പറ്റ : സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. രാവിലെ പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.
മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കി വനം വകുപ്പ്. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നും ഉത്തരവിറക്കാതെ ബോഡി ഏറ്റുവാങ്ങില്ലെന്നും ആവശ്യപ്പെട്ട് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
ഇന്നലെ രാവിലെ 11 മണിക്ക് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് കടിച്ചുകീറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മരണത്തിന് കാരണമായതിനാല്‍ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ജോസ് കെ മാണിയും പറഞ്ഞു.