വൈത്തിരി : വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വഹനം റോഡിൽ തന്നെയാണ് മറിഞ്ഞത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. മറിഞ്ഞ ലോറിയിൽനിന്നും മുട്ടപൊട്ടി റോഡിലൂടെ പരന്നൊഴുകിയതുമൂലം നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീണു. പലർക്കും നിസാര പരിക്കേറ്റു. പിന്നീട് വെള്ളം ഒഴിച്ച് റോഡ് വൃത്തിയാക്കി.