പത്തനംതിട്ട : ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഒരു ദിവസം 80,000 പേർക്കായിരിക്കും ദർശനത്തിനുള്ള അവസരം. നിലവിൽ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും സംയുക്തമായി കൂടിയാലോചിച്ചാണ് തീരുമാനം. അതേസമയം സ്പോർട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ് വ്യക്തമാക്കി.
ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ബാത്ത് റൂം, ടോയ്ലറ്റ്, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.