താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്.കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന് മുമ്പാണ് സഹോദരന് കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
കാളിദാസ് താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയില്‍ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം.
ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ലായിരുന്നു. സിംപിള്‍ ലഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് മാളവിക ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.