കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന്
ശനിയാഴ്ച നടക്കേണ്ട നവകേരളസദസ്സ് പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ് തുടങ്ങുക. പ്രഭാതയോഗം ഉണ്ടാകില്ല. ഞായർ രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ നവകേരളസദസ്സ് പെരുമ്പാവൂരിൽ പകൽ രണ്ടിന് ആരംഭിക്കും. പകൽ 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, വൈകിട്ട് 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും സദസ്സ്.