ന്യൂഡൽഹി: രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹാചര്യം, 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്നിവ പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക് സിപിഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിലാണ് യോഗം.
ഇന്ത്യ മുന്നണിയുടെ പ്രവർത്തനം കോൺഗ്രസ് നിലപാടുകളും യോഗത്തിൽ ചർച്ചയാകും. അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും രണ്ട് ദിവസത്തെ യോഗത്തിൽ ചർച്ച ചെയ്യും. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കില്ല. നവ കേരള യാത്രയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.