തിരുവനന്തപുരം : പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരന്.
കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. താന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായപ്പോഴാണ് അദ്ദേഹം എഐടിയുസി സംസ്ഥാന സെക്രട്ടറിയായത്. തുടര്‍ന്നാണ് കാനം സജീവരാഷ്ട്രീയത്തില്‍ വീണ്ടും എത്തിയത്.
സികെ ചന്ദ്രപ്പന് ശേഷം ഏറെ പ്രതിക്ഷയോടെയാണ് കാനത്തിനെ സിപിഐ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്ന് തവണയാണ് സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. സെക്രട്ടറി സ്ഥാനം വളരെ നന്നായി കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ കൂടെ സഞ്ചരിച്ചപ്പോഴാണ് അദ്ദേഹത്തിന് ആദ്യം ഒരു അപകടം ഉണ്ടായത്. അതില്‍ അദ്ദേഹത്തിന്റെ ഒരു കാലിന് പരിക്കേറ്റിരുന്നു. അന്ന് മുതല്‍ തന്നോട് വന്നതാണ് ഇതിന് കാരണമെന്നും കാനം രാജേന്ദ്രന് പറയുമായിരുന്നെന്ന് സി ദിവാകരന് പറഞ്ഞു.
പാര്‍ട്ടിയെ ശരിരായ വഴിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്. അതുകൊണ്ടാണ് മരണം വിശ്വസിക്കാനാവാത്തതെന്ന് സി ദിവാകരന് പറഞ്ഞു.