ഹൈദരാബാദ്: ബിആര്‍എസ് നേതാവും തെലുങ്കാന മുന്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു ആശുപത്രിയില്‍. വ്യാഴാഴ്ച രാത്രി ഫാം ഹൗസില്‍ കാല് വഴുതി വീണതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു.അദ്ദേഹത്തെ ഹൈദരാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുപ്പെല്ലിന് ഒടിവുള്ളതായാണ് വിവരം. നിലവില്‍ കെസിആറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.