ജയ്പുര്‍: കര്‍ണിസേനാ ദേശീയ അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗാമേദിയെ അക്രമികൾ വെടിവച്ച് കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ച് വീട്ടിനുള്ളിലെത്തിയ സംഘം സുഖ്ദേവുമായി സംസാരിച്ചിരിക്കുന്നതും തുടർന്ന് നിറയൊഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.വെടിവെപ്പില്‍ അക്രമിസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടുവെന്നും വീടിന് പുറത്ത് നിരീക്ഷണത്തിനായി നിലയുറപ്പിച്ചയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സുഖ്ദേവിന്റെ വീട്ടിലെ സിസിടിവി കാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.