ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കു നല്കുന്ന തുക ഉയര്‍ത്താനുള്ള നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പ്രതിവര്‍ഷം ആറായിരം രൂപയാണ് പിഎം കിസാന്‍ പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്നത്. ഇതു തുടരുമെന്ന് മന്ത്രി അറിയിച്ചു.
രണ്ടായിരം രൂപയുടെ മൂന്നു ഗഡുക്കളായാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. 2018ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇതുവരെ 2.18 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. 11 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിയതായും കൃഷിമന്ത്രി പറഞ്ഞു.
ഗുണഭോക്താക്കള്‍ക്കു നേരിട്ട് അക്കൗണ്ടില്‍ പണം എത്തിക്കുന്ന ലോകത്തെ തന്നെ വലിയ പദ്ധതികളില്‍ ഒന്നാണ് പിഎം കിസാന്‍ എന്ന് നരേന്ദ്ര സിങ് തോമര്‍ അവകാശപ്പെട്ടു.