തിരുവനന്തപുരം : സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നാമതെത്തി മലപ്പുറം ജില്ല. 1442 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. സ്കൂള്‍ വിഭാഗത്തില്‍ 142 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളും ഒന്നാമതെത്തി.
കഴിഞ്ഞ വര്‍ഷം ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ ഓവറോള്‍ കിരീടമാണ് മലപ്പുറം ജില്ല ഇത്തവണ പിടിച്ചെടുത്തത്. സാമൂഹിക ശാസ്ത്ര, ഐടി, ഗണിത മേളകളിലെ മികവില്‍ 1442 പോയിന്റ് നേടിയാണ് മലപ്പുറം കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാട് 1350 പോയിന്റോടെ രണ്ടാമതെത്തി. 1333 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ 3ാം സ്ഥാനത്തായിരുന്നു.
ഗണിത ശാസ്ത്ര മേളയിലും മലപ്പുറം ഒന്നാമതാണ്. സ്കൂള്‍തലത്തില്‍ 142 പോയിന്റുമായി കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും 138 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്എസ്എസ് രണ്ടാമതുമെത്തി. തൃശൂര്‍ പനങ്ങാട് എച്ച്എസ്എസിനാണ് (134) മൂന്നാം സ്ഥാനം.
ഐടി മേളയിലും മലപ്പുറമാണ് (144) ഒന്നാമത്. കണ്ണൂര്‍(128) രണ്ടും കോഴിക്കോട് (115) മൂന്നും സ്ഥാനത്തെത്തി. ശാസ്ത്ര വിഭാഗത്തില്‍ മലപ്പുറം മഞ്ചേരി ജിബി എച്ച്എസ്എസ് ആണ് മികച്ച സ്കൂള്‍. ഗണിതത്തില്‍ പാലക്കാട് വാണിയംകുളം ടിആര്‍കെ എച്ച്എസ്എസ്, സാമൂഹിക ശാസ്ത്രത്തില്‍ കാസര്‍കോട് ചെമ്മനാട് സിജെ എച്ച്എസ്എസ്, പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്, ഐടിയില്‍ ഇടുക്കി കട്ടപ്പന എസ്ജി എച്ച്എസ്സ് എന്നിവ മികച്ച സ്കൂളായി.