മ്യൂണിക്ക് : 2024ലെ യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. 2024 ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ വിന്യസിച്ചത്.
ആതിഥേയരായ ജര്‍മനിക്കൊപ്പം എ ഗ്രൂപ്പില്‍ സ്കോട്ലന്ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ മാറ്റുരയ്ക്കും. ബിയാണ് മരണ ഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, സ്പെയിന്, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പം അല്‍ബേനിയയാണ് ഗൂപ്പിലെ നാലാം ടീം.
ജൂണ്‍ 14ന് മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് ഉദ്ഘാടന പോരാട്ടം. ആതിഥേയരായ ജര്‍മനി- സ്കോട്ലന്ഡുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് ഡിയും കടുപ്പമാണ്. നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ഓസ്ട്രിയ ടീമുകള്‍ ഈ ഗ്രൂപ്പിലാണ്.
ഗ്രൂപ്പ് എ- ജര്‍മനി, സ്കോട്ലന്ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ്.
ഗ്രൂപ്പ് ബി- സ്പെയിന്, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.
ഗ്രൂപ്പ് സി- സ്ലോവാനിയ, ഡെന്മാര്ക്, സെര്‍ബിയ, ഇംഗ്ലണ്ട്.
ഗ്രൂപ്പ് ഡി- നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ്, പ്ലേ ഓഫ് എ ജയിക്കുന്ന ടീം.
ഗ്രൂപ്പ് ഇ- ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ, പ്ലേ ഓഫ് ബി ജയിക്കുന്ന ടീം.
ഗ്രൂപ്പ് എഫ്- തുര്‍ക്കി, പോര്‍ച്ചുഗല്‍, ചെക്ക് റിപബ്ലിക്ക്, പ്ലേ ഓഫ് സി ജയിക്കുന്ന ടീം.