ന്യൂഡല്‍ഹി : നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ ബിജെപി 133 ഇടത്താണ് ലീഡ് ചെയ്യുന്നത്.
രാജസ്ഥാനില്‍ 199 നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. നൂറ് സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 105 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കമല്‍നാഥ് ഛിന്ദ് വാഡയില്‍ മുന്നിട്ടു നില്ക്കുമ്പോള് ബിജെപിയുടെ ശിവ രാജ് സിങ് ചൗഹാന് ബുധ്നിയിലും പ്രഹ്ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും ലീഡ് ഉയര്‍ത്തുന്നു. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ പിന്നിലാണ്.