കട്ടപ്പന : സ്വകാര്യ ഫാമിലെ നീന്തൽ കുളത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാമിന്റെ (50) മൃതദേഹമാണ് ഇടുക്കി ഏഴാംമൈലിലെ വാഴവരയിലെ ഫാം ഹൗസിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനേയും ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് നീന്തല്‍ കുളത്തില്‍ മൃതദേഹം കണ്ടത്. തുടർന്ന് തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ജോയ്സിന്റെ ഭര്‍ത്താവ് എം.ജെ. എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ ഡയാന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
വിദേശത്തായിരുന്ന ജോയ്സും എബ്രഹാമും കുറച്ചുനാള്‍ മുന്‍പാണ് നാട്ടിലെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടില്‍ അനുജനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.