ബംഗളുരു : തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം ലഭിച്ചതോടെ ബംഗളൂരുവിലെ 48 സ്കൂളുകളില്‍ അധികൃതരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭീതിയില്‍. വെള്ളിയാഴ്ച രാവിലെയാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളിലൊന്ന് ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തുള്ളതാണ്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ 48 സ്കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി പൊലീസ് ഒഴിപ്പിക്കുകയും ചെയ്തു. ഇതൊരു വ്യാജസന്ദേശമാണെന്ന് തോന്നുന്നതായും രക്ഷിതാക്കളാരും പരിഭ്രാന്തരാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതുവരെ ബംഗളൂരിലെ 48 സ്കൂളുകളിൽ ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഒരേ ഇ മെയിൽ ഐഡിയിൽ നിന്ന് തന്നെയാണ് എല്ലാ സ്കൂളുകളിലേക്കും ഭീഷണി സന്ദേശം ലഭിച്ചത്. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ടെത്താൻ ആവാത്തതിനെ തുടർന്ന് പരിശോധന അവസാനിപ്പിച്ചതായും സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു
കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ സ്കൂളുകളില്‍ ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു.